Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prime Minister

സെ​ൻ​സ​സി​ലെ ജാ​തി​ക്കോ​ളം അ​ശാ​സ്ത്രീ​യ​മെ​ന്ന് കോ​ൺ​ഗ്ര​സ്; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് ഖാ​ർ​ഗെ​യും രാ​ഹു​ലും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടു​​​​ത്തി​​​​ടെ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ജാ​​​​തി സെ​​​​ൻ​​​​സ​​​​സ് ചോ​​​​ദ്യ​​​​വ​​​​ലി പൂ​​​​ർ​​​​ണ​​​​മാ​​​​യും പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യും ലോ​​​​ക്‌​​​​സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്ക് ക​​​​ത്ത​​​​യ​​​​ച്ചു. നി​​​​ല​​​​വി​​​​ലെ ചോ​​​​ദ്യാ​​​വ​​​​ലി പി​​​​ൻ​​​​വ​​​​ലി​​​​ച്ച് രാ​​​​ഷ്‌​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യും വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യും ച​​​​ർ​​​​ച്ച ചെ​​​​യ്ത് പു​​​​തി​​​​യ​​​​ത് രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

നി​​​​ല​​​​വി​​​​ലെ ചോ​​​​ദ്യാ​​​വ​​​​ലി​​​​യോ​​​​ട് എ​​​​തി​​​​ർ​​​​പ്പ്

സെ​​​​ൻ​​​​സ​​​​സി​​​​ൽ ഇ​​​​പ്പോ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന ‘ഓ​​​​പ്പ​​​​ൺ-​​​​എ​​​​ൻ​​​​ഡ​​​​ഡ്’ചോ​​​​ദ്യ​​​​രീ​​​​തി അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ലെ രീ​​​​തി​​​യ​​​​നു​​​​സ​​​​രി​​​​ച്ച് ഓ​​​​രോ വ്യ​​​​ക്തി​​​​യും ത​​​​ങ്ങ​​​​ളു​​​​ടെ ജാ​​​​തി​​​​യാ​​​​യി ഏ​​​​തു പേ​​​​ര് പ​​​​റ​​​​യു​​​​ന്നോ അ​​​​ത് അ​​​​തേ​​​​പ​​​​ടി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ് ചെ​​​​യ്യു​​​​ക.

ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​രേ ജാ​​​​തി​​​ത​​​​ന്നെ വ്യ​​​​ത്യ​​​​സ്ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ത്യ​​​​സ്ത പേ​​​​രു​​​​ക​​​​ളി​​​​ലും ഉ​​​​പ​​​​ജാ​​​​തി​​​​ക​​​​ളാ​​​​യും ഭാ​​​​ഷ​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രേ ജാ​​​​തി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ആ​​​​ളു​​​​ക​​​​ൾ സെ​​​​ൻ​​​​സ​​​​സി​​​​ൽ വ്യ​​​​ത്യ​​​​സ്ത പേ​​​​രു​​​​ക​​​​ളി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ ഒ​​​​രു ജാ​​​​തി ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് പേ​​​​രു​​​​ക​​​​ളി​​​​ലേ​​​​ക്ക് വി​​​​ഭ​​​​ജി​​​​ക്ക​​​​പ്പെ​​​​ടും.

ഇ​​​​തു​​​വ​​​ഴി രാ​​​​ജ്യ​​​​ത്ത് ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ജാ​​​​തി പ്പേരു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രി​​​​ക​​​​യും ജാ​​​​തി സെ​​​​ൻ​​​​സ​​​​സി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന മു​​​​ഴു​​​​വ​​​​ൻ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്യും-​​​ഖാ​​​​ർ​​​​ഗെ​​​​യും രാ​​​​ഹു​​​​ലും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ കൃ​​​​ത്യ​​​​മാ​​​​യ എ​​​​ണ്ണം ല​​​​ഭി​​​​ക്കാ​​​​തെവ​​​​രു​​​​ന്ന​​​​ത് അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളെ തെ​​​​റ്റി​​​​ക്കും. കൂ​​​​ടാ​​​​തെ, സെ​​​​ൻ​​​​സ​​​​സി​​​​ൽ ‘പി​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗം’എ​​​​ന്ന വാ​​​​ക്കു​​​പോ​​​​ലും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ രാ​​​​ജ്യ​​​​ത്തെ ഒ​​​​ബി​​​​സി ജ​​​​ന​​​​സം​​​​ഖ്യ എ​​​​ത്ര​​​​യെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​കി​​​​ല്ലെ​​​​ന്നും ക​​​​ത്തി​​​​ൽ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

ബി​​​ഹാ​​​​ർ, തെ​​​​ലു​​​​ങ്കാ​​​​ന മാ​​​​തൃ​​​​ക​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്ക​​​​ണം

ബി​​​​ഹാ​​​​ർ, തെ​​​​ലു​​​​ങ്കാ​​​​ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ ജാ​​​​തി സ​​​​ർ​​​​വേ​​​​ക​​​​ളു​​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ ജാ​​​​തി​​​​പ്പ​​​​ട്ടി​​​​ക ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി സെ​​​​ൻ​​​​സ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഈ ​​​​സ​​​​ർ​​​​വേ​​​​ക​​​​ളു​​​​ടെ മാ​​​​തൃ​​​​ക​​​​യും ക​​​​ത്തി​​​​നൊ​​​​പ്പം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.

നി​​​​ല​​​​വി​​​​ലെ സെ​​​​ൻ​​​​സ​​​​സ് രീ​​​​തി വെ​​​​റും ക​​​​ണ്ണി​​​​ൽ പൊ​​​​ടി​​​​യി​​​​ട​​​​ൽ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്‌​​​​റാം ര​​​​മേ​​​​ശും പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

National

പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക​ളി​ൽ നി​ന്നു​ള്ള നീ​ക്കം: ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് സ​മ​യം നീ​ട്ടി ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യെ​യും മു​ഖ്യ​മ​ന്ത്രി​മാ​രെ​യും പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​കാ​ര്യ ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ​റി സ്ഥി​രം സ​മി​തി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന ഈ ​ബി​ല്ലു​ക​ളി​ൽ വി​ശ​ദ​മാ​യ പ​ഠ​ന​വും ച​ർ​ച്ച​ക​ളും ആ​വ​ശ്യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

സ​മി​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മേ​യം പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചു.

 

Kerala

അടിസ്ഥാനസൗകര്യ വികസനത്തിൽ ലോകം ഇന്ത്യയെ കണ്ടു പഠിക്കുന്നു: പ്രധാനമന്ത്രി

കൊ​​​ച്ചി: ആ​​​ധു​​​നി​​​ക​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​ന് രാ​​​ജ്യം ന​​​ട​​​ത്തു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളെ​​​യും ലോ​​​കം ക​​​ണ്ടു​​​പ​​​ഠി​​​ക്കു​​​ക​​​യും പ്ര​​​ശം​​​സി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. മേ​​​ക്ക് ഇ​​​ൻ ഇ​​​ന്ത്യ​​​ക്കും ആ​​​ത്മ​​​നി​​​ർ​​​ഭ​​​ർ ഭാ​​​ര​​​ത​​​ത്തി​​​നും പെ​​​ട്രോ​​​ളി​​​യം മേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​നം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന 10,800 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ശി​​​ലാ​​​സ്ഥാ​​​പ​​​ന​​​വും കൊ​​​ച്ചി​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ജ്വ​​​ല​​​മാ​​​യ ഭാ​​​വി​​​യി​​​ലേ​​​ക്കും വി​​​ക​​​സി​​​ത കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പു​​​ക​​​ളാ​​​ണ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന കേ​​​ന്ദ്ര​​​ പ​​​ദ്ധ​​​തി​​​ക​​​ൾ. അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഓ​​​രോ രൂ​​​പ​​​യും യു​​​വാ​​​ക്ക​​​ൾ​​​ക്കു​​​ള്ള തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ കൂ​​​ടി​​​യാ​​​യി മാ​​​റും.

പെ​​​ട്രോ​​​ളി​​​യം മേ​​​ഖ​​​ല​​​യെ കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു​​​റ്റ​​​താ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി​​​യി​​​ലെ പോ​​​ളി പ്രൊ​​​പ്പ​​​ലീ​​​ൻ യൂ​​​ണി​​​റ്റി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​വ​​​ർ​​​ഷം നാ​​​ലു ല​​​ക്ഷം ട​​​ൺ ഉ​​​ത്പാ​​​ദ​​​നം ഈ ​​​യൂ​​​ണി​​​റ്റി​​​ൽ​​​നി​​​ന്നു​​​ണ്ടാ​​​കും. പാ​​​ക്കേ​​​ജിം​​​ഗ്, ടെ​​​ക്സ്റ്റൈ​​​ൽ, മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് ഇ​​​തു നേ​​​ട്ട​​​മാ​​​കും.

ഇ​​​ന്ത്യ​​​യെ ആ​​​ഗോ​​​ള നി​​​ർ​​​മാ​​​ണ-​​​സാ​​​ങ്കേ​​​തി​​​ക ഹ​​​ബ്ബാക്കി മാ​​​റ്റു​​​ക​​​യെ​​​ന്ന​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യ​​​മാ​​​ണ്. കൊ​​​ല്ലം വെ​​​സ്റ്റ് ക​​​ല്ല​​​ട​​​യി​​​ൽ 50 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ ഫ്ലോ​​​ട്ടിം​​​ഗ് സൗ​​​രോ​​​ർ​​​ജ പ്രോ​​​ജ​​​ക്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് സൗ​​​രോ​​​ർ​​​ജ ഉ​​​ത്പാ​​​ദ​​​ന​​​രം​​​ഗ​​​ത്തു കേ​​​ര​​​ളം മു​​​ന്നേ​​​റു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ്. ധാ​​​രാ​​​ളം ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന് ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ട്.

വി​​​വി​​​ധ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​കളു​​​ടെ ആ​​​ധു​​​നീക​​​​​​ര​​​ണ​​​വും പു​​​തി​​​യ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സും ദേ​​​ശീ​​​യ​​​പാ​​​താ വി​​​ക​​​സ​​​ന​​​വും മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ യാ​​​ത്രാ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​വ്യാ​​​നു​​​ഭ​​​വ​​​മാ​​​കും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ കൃ​​​ഷി, ടൂ​​​റി​​​സം, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് ഉ​​​ണ​​​ർ​​​വേ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് കേ​​​ന്ദ്രം പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്. വി​​​ക​​​സി​​​ത കേ​​​ര​​​ളം സാ​​​ക്ഷാ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും ന​​​രേ​​​ന്ദ്ര​​​മോ​​​ദി പ​​​റ​​​ഞ്ഞു.

ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ അ​​​ർ​​​ലേ​​​ക്ക​​​ർ, കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ സു​​​രേ​​​ഷ് ഗോ​​​പി, ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. റോ​​​ഡ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ ക്ഷ​​​ണി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​മാ​​​രാ​​​യ എം.​​​ബി. രാ​​​ജേ​​​ഷും കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യും പ​​​രി​​​പാ​​​ടി ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.45ന് ​​​കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കൊ​​​പ്പം മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വും സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും എ​​​ത്തി​​​യി​​​രു​​​ന്നു.

മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ൽ ധീ​​​വ​​​ര​​​സ​​​ഭ​​​യു​​​ടെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി സ​​​മ്മേ​​​ള​​​നം, ക​​​ലൂ​​​രി​​​ൽ എ​​​ൻ​​​ഡി​​​എ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ, റോ​​​ഡ് ഷോ ​​​എ​​​ന്നി​​​വ​​​യി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് വൈ​​​കു​​​ന്നേ​​​രം 3.20ന് ​​​ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി​​​യി​​​ക്കു മ​​​ട​​​ങ്ങി.

National

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ന്ദി​യ​റി​യി​ച്ച് സി.​വി. ആ​ന​ന്ദ​ബോ​സ്, ഇ​നി കേ​ര​ള​ത്തി​ൽ 'വി​ക​സി​ത് ഭാ​ര​ത്' ദൗ​ത്യ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ പ​ദ​വി ഒ​ഴി​ഞ്ഞ സി.​വി. ആ​ന​ന്ദ​ബോ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ന​ന്ദി​യ​റി​യി​ച്ച് ക​ത്ത​യ​ച്ചു. ത​നി​ക്ക് ന​ൽ​കി​യ അ​വ​സ​ര​ങ്ങ​ൾ​ക്കും പി​ന്തു​ണ​യ്ക്കും ഹൃ​ദ​യ​പൂ​ർ​വ്വം ക​ട​പ്പാ​ട് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ക​ത്തെ​ഴു​തി​യ​ത്. അ​ഞ്ച് വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ൻ​പാ​ണ് അ​ദ്ദേ​ഹം പ​ദ​വി​യി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങി​യ​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ​മാ​രെ പു​ന​ർ​വി​ന്യ​സി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് പാ​ർ​ട്ടി ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​ൻ​പു​ള്ള ഈ ​സ്ഥാ​ന​മൊ​ഴി​യ​ലി​ന് പി​ന്നി​ൽ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

ഗ​വ​ർ​ണ​ർ പ​ദ​വി ഒ​ഴി​ഞ്ഞ അ​ദ്ദേ​ഹം ഇ​നി ത​ന്‍റെ മാ​തൃ​സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ 'വി​ക​സി​ത് ഭാ​ര​ത്' ദൗ​ത്യ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം.

 

 

Kerala

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ ഇറാൻ- ഇസ്രയേൽ സംഘ‍ർഷത്തിന്‍റെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ഗൾഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണിത്. കേന്ദ്രത്തിന് എല്ലാ സഹായവും കേരളം വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.

National

മണിപ്പുർ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു

ഇം​​​ഫാ​​​ൽ: മ​​ണി​​പ്പു​​ർ മു​​​ഖ്യ​​​മ​​​ന്ത്രി യു​​​മാ​​​ൻ ഖേം​​​ച​​​ന്ദ് സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

സേ​​​വാ​​​തീ​​​ർ​​​ഥി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ബി​​​ജെ​​​പി​​​യു​​​ടെ നെം​​​ചാ കി​​​പ്ജെ​​​നും നാ​​​ഗ പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ടി​​​ലെ (എ​​​ൻ​​​എ​​​ഫ്പി) ലോ​​​സി ഡി​​​ഖോ​​​യും ഉ​​ണ്ടാ​​യി​​രു​​ന്നു.

സം​​സ്ഥാ​​ന​​ത്തു സ​​​മാ​​​ധാ​​​നം പു​​​നഃസ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ധ​​​രി​​​പ്പി​​​ച്ചു. മ​​​ണി​​​പ്പു​​​ർ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് മോ​​ദി​​യെ ക്ഷ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Kerala

റം​സാ​ന്‍ വ്ര​താ​രം​ഭ​ത്തി​ന് ഇ​ന്ന് തു​ട​ക്കം; ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: വി​ശു​ദ്ധ റം​സാ​ൻ വ്ര​താ​രം​ഭ​ത്തി​ന് തു​ട​ക്ക​മാ​യ​തോ​ടെ വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മൂ​ഹ​ത്തി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും ഐ​ക്യ​വും നി​ല​നി​ൽ​ക്കാ​ൻ ഈ ​പു​ണ്യ​മാ​സം സ​ഹാ​യി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. റം​സാ​ൻ മാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് എ​ക്സി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സ​ന്ദേ​ശം പ​ങ്കു​വെ​ച്ച​ത്.

"റം​സാ​ൻ ആ​ശം​സ​ക​ൾ നേ​രു​ന്നു. ഈ ​വി​ശു​ദ്ധ മാ​സം ദ​യ​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും അ​നു​ക​മ്പ​യു​ടെ​യും ചൈ​ത​ന്യം ന​മ്മി​ൽ നി​റ​യ്ക്ക​ട്ടെ. എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ​വും ഐ​ശ്വ​ര്യ​വും നേ​രു​ന്നു" എ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

കേ​ര​ള​ത്തി​ല​ട​ക്കം ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ വി​ശ്വാ​സി​ക​ൾ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. വ്ര​ത​ശു​ദ്ധി​യു​ടെ 30 ദി​ന​ങ്ങ​ൾ​ക്ക് ശേ​ഷം ലോ​ക​മെ​ങ്ങു​മു​ള്ള ഇ​സ്‌​ലാം മ​ത വി​ശ്വാ​സി​ക​ൾ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. പ​ള്ളി​ക​ളി​ലും വീ​ടു​ക​ളി​ലും പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Movies

പ്രൊ​പ്പ​ഗാ​ണ്ട ഒ​ന്നു​മി​ല്ല, വി​വാ​ദ​വു​മി​ല്ല; പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ച് ശി​വ​കാ​ർ​ത്തി​കേ​യ​ൻ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കൊ​പ്പം പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ച് ശി​വ​കാ​ർ​ത്തി​കേ​യ​ൻ. പ​രാ​ശ​ക്തി റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​ഒ​ത്തു​ചേ​ര​ൽ.

ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന പൊ​ങ്ക​ല്‍ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ​ത്.

കേ​ന്ദ്ര​മ​ന്ത്രി എ​ല്‍. മു​രു​ക​ന്‍റെ വ​സ​തി​യി​ല്‍ വെ​ച്ചാ​ണ് പൊ​ങ്ക​ല്‍ ആ​ഘോ​ഷം ന​ട​ന്ന​ത്.

പൊ​ങ്ക​ൽ ആ​ശം​സ​ക​ൾ നേ​രു​ന്ന​തി​നൊ​പ്പം പ​രാ​ശ​ക്തി​യു​മാ​യി ഉ​യ​ർ​ന്നു വ​രു​ന്ന വി​വാ​ദ​ങ്ങ​ളി​ലും ശി​വ​കാ​ർ​ത്തി​കേ​യ​ൻ പ്ര​തി​ക​രി​ച്ചു.

''എ​ല്ലാ​വ​ര്‍​ക്കും പൊ​ങ്ക​ല്‍ ആ​ശം​സ​ക​ള്‍. പ​രാ​ശ​ക്തി​യ്ക്ക് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യ്ക്ക് ന​ന്ദി. ഞാ​ന്‍ വ​ള​രെ സ​ന്തോ​ഷ​വാ​നാ​ണ്. പൊ​ങ്ക​ല്‍ ഡ​ല്‍​ഹി​യി​ലാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ദ്യ​മാ​യാ​ണ് കാ​ണു​ന്ന​ത്.

ന​മു​ക്കി​ട​യി​ൽ പോ​സി​റ്റി​വി​റ്റി പ​ട​ര​ട്ടെ, ഒ​രു വി​വാ​ദ​വു​മി​ല്ല. ആ​ളു​ക​ൾ അ​ത് മ​ന​സി​ലാ​ക്കു​ക​യും ശ​രി​യാ​യ രീ​തി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ച്ച​ത് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക എ​ന്ന​താ​ണ്.

അ​വ​ർ സി​നി​മ മു​ഴു​വ​നാ​യി ക​ണ്ടാ​ൽ അ​വ​ർ​ക്ക് കാ​ര്യം മ​ന​സ്സി​ലാ​കും. എ​നി​ക്ക് പ്ര​ത്യേ​കി​ച്ച് പ്രൊ​പ​ഗാ​ണ്ട ഒ​ന്നു​മി​ല്ല. വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ യാ​ത്ര​യ്ക്ക് വ്യ​ക്തി​പ​ര​മാ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ഞാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ ഉ​ട​ൻ റി​ലീ​സ് ചെ​യ്യും''. ശി​വ​കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു.

ആ​ഘോ​ഷ​ത്തി​ല്‍ ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍റെ കു​ടും​ബ​വും ന​ട​ന്‍ ര​വി മോ​ഹ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് കെ​നീ​ഷ ഫ്രാ​ൻ​സി​സും പ​ങ്കെ​ടു​ത്തു.

National

2025 നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷം; ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ഇ​ന്ത്യ​ക്കാ​രു​ടെ അ​ഭി​മാ​ന​ത്തി​ന്‍റെ പ്ര​തീ​കം: ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: 2025 രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ച് നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന മ​ൻ കീ ​ബാ​ത്തി​ലാ​ണ് 2025ലെ ​നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ഓ​രോ ഇ​ന്ത്യ​ക്കാ​ർ​ക്കും അ​ഭി​മാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റി. ദേ​ശീ​യ​സു​ര​ക്ഷ​യി​ൽ ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്ന് ലോ​ക​ത്തെ ന​മ്മ​ൾ കാ​ണി​ച്ചു​കൊ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 2025 ഇ​ന്ത്യ​യു​ടെ കാ​യി​ക​മേ​ഖ​ല​യ്ക്കും അ​വി​സ്‌​മ​ര​ണീ​യ​മാ​യി​രു​ന്നു.

പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി നേ​ടി. വ​നി​താ ടീം ​ലോ​ക​ക​പ്പ് നേ‌​ടി​യ​തും ഈ ​വ​ർ​ഷ​മാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഭാ​ഷ​ക​ൾ വ​രും ത​ല​മു​റ​യെ പ​ഠി​പ്പി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

ത​മി​ഴ് ഭാ​ഷ​യു​ടെ മ​ഹ​ത്വ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി കാ​ശി ത​മി​ഴ് സം​ഗ​മ​ത്തെ പു​ക​ഴ്ത്തി. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 2026 പ്ര​തീ​ക്ഷ​ക​ളു​ടെ വ​ർ​ഷമാണെന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

National

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി നി​തീ​ഷ് കു​മാ​ര്‍

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍. ഡ​ല്‍​ഹി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​ര​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ബി​ഹാ​റി​ന്‍റെ വി​ക​സ​ന​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​യി.

നി​തീ​ഷ് പ​ത്താം ത​വ​ണ​യും അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യും നി​തീ​ഷ് കു​മാ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ത് ചൗ​ധ​രി, കേ​ന്ദ്ര​മ​ന്ത്രി ല​ല​ന്‍ സിം​ഗ് എ​ന്നി​വ​രും നി​തീ​ഷി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
 
അ​തേ​സ​മ​യം ബി​ഹാ​റി​ലെ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നെ പു​ക​ഴ്ത്തി ശ​ശി ത​രൂ​ര്‍ രം​ഗ​ത്തെ​ത്തി. മു​ന്‍​പ് ബി​ഹാ​റി​ലെ സ്ഥി​തി മോ​ശം ആ​ണ് എ​ന്ന് താ​ന്‍ കേ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന് ബി​ഹാ​റി​ലെ സ്ഥി​തി മെ​ച്ച​പ്പെ​ട്ടു. ബി​ഹാ​റി​ല്‍ ന​ല്ല റോ​ഡു​ക​ള്‍ ഉ​ണ്ട്. വൈ​ദ്യു​തി​യും വെ​ള്ള​വും ല​ഭി​ക്കു​ന്നു​വെ​ന്നും ത​രൂ​ർ പ​റ​ഞ്ഞി​രു​ന്നു.

NRI

വം​ശീ​യ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ഓ​സ്ട്രേ​ലി​യ

കാ​ൻ​ബ​റ: രാ​ജ്യ​ത്ത് വം​ശീ​യ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നീ​സ്. ബോ​ണ്ടി ബീ​ച്ചി​ൽ യ​ഹൂ​ദ​ർ​ക്കെ​തി​രേ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി.

വി​ദ്വേ​ഷം, ഭി​ന്ന​ത, മൗ​ലി​ക​വാ​ദം എ​ന്നി​വ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ നേ​രി​ടാ​നാ​യി പ്ര​ത്യേ​ക നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കും. വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു വീ​സ നി​ഷേ​ധി​ക്കാ​നു​ള്ള അ​ധി​കാ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കു ന​ല്കും. വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ളി​ൽ യ​ഹൂ​ദ​വി​രു​ദ്ധ​ത ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കും.

അ​ക്ര​മ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പു​രോ​ഹി​ത​രി​ൽ​നി​ന്നും നേ​താ​ക്ക​ളി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും നി​യ​മ​ത്തി​ലു​ണ്ടാ​കും. ഓ​സ്ട്രേ​ലി​യ​യി​ലെ ഓ​രോ യ​ഹൂ​ദ​നും സു​ര​ക്ഷാ​ബോ​ധ​ത്തോ​ടെ ജീ​വി​ക്കാ​നും ബ​ഹു​മാ​നം ല​ഭി​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ആ​ൽ​ബ​നീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ യ​ഹൂ​ദ ആ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ക്കാ​ര​നാ​യ സാ​ജി​ദ് അ​ക്ര​മും ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ത്വ​മു​ള്ള മ​ക​ൻ ന​വീ​ദ് അ​ക്ര​മും ചേ​ർ​ന്നു ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 15 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

യ​ഹൂ​ദ​വി​രു​ദ്ധ​ത ത​ട​യാ​നാ​യി ജൂ​ലൈ​യി​ൽ മു​ന്നോ​ട്ടു​വ​ച്ച റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്ന​താ​യും ആ​ൽ​ബ​നീ​സ് അ​റി​യി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി​ക​ളെ​യും ക​ലാ​സം​ഘ​ട​ന​ക​ളെ​യും നി​രീ​ക്ഷ​ണ​വി​ധേ​യ​മാ​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ ഫ​ണ്ട് നി​ര​സി​ക്കാ​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണു റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

International

ഇ​സ്ലാ​മാ​ബാ​ദ് സ്‌​ഫോ​ട​നം; ഇ​ന്ത്യ​യെ കു​റ്റ​പ്പെ​ടു​ത്തി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്

ഇ​സ്ലാ​മാ​ബാ​ദ്: കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. ഇ​സ്ലാ​മാ​ബാ​ദ് ജി​ല്ലാ കോ​ട​തി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ഇ​ന്ത്യ ത​ള്ളി. ഷ​ഹ​ബാ​സ് ഷ​രീ​ഫ് ന​ട​ത്തി​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ്വ​ന്തം പൗ​ര​ന്മാ​രെ തെ​റ്റി​ധ​രി​പ്പി​ക്കാ​നു​ള്ള പ​തി​വ് ത​ന്ത്ര​മാ​ണി​ത്. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന് യാ​ഥാ​ർ​ഥ്യം അ​റി​യാ​മെ​ന്നും ശ്ര​ദ്ധ മാ​റ്റാ​നു​ള്ള പാ​ക് ത​ന്ത്ര​ങ്ങ​ളി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ വീ​ഴി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Kerala

നാ​വി​ക​സേ​നാ​ദി​നാ​ഘോ​ഷം ശം​ഖും​മു​ഖ​ത്ത്; പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യാ​തി​ഥി

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ നാ​ലി​ന് ശം​ഖും​മു​ഖ​ത്ത് ന​ട​ത്തു​ന്ന നാ​വി​ക​സേ​നാ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യാ​തി​ഥി​യാ​കും. ആ​ഘോ​ഷ​ത്തി​നാ​യി നാ​വി​ക​സേ​ന​യു​ടെ പ​ട​ക്ക​പ്പ​ലു​ക​ളും അ​ന്ത​ർ​വാ​ഹി​നി​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും മ​റ്റു സ​ന്നാ​ഹ​ങ്ങ​ളും ത​ല​സ്ഥാ​ന​ത്തെ​ത്തും.

സേ​ന​യു​ടെ ആ​യു​ധ​ക്ക​രു​ത്തി​ന്‍റെ​യും പ്ര​തി​രോ​ധ ശേ​ഷി​യു​ടെ​യും കാ​ഴ്ച​വി​രു​ന്നൊ​രു​ക്കു​ന്ന അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റും. ആ​ഘോ​ഷ​ത്തി​നു മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സേ​നാ വി​മാ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലു​മു​ണ്ടാ​കും.

പ​തി​വാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യി​രു​ന്ന സേ​നാ​ദി​നാ​ഘോ​ഷം 2022 മു​ത​ലാ​ണ് രാ​ജ്യ​ത്തെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശം​ഖും​മു​ഖം തീ​രം മോ​ടി​കൂ​ട്ടു​ന്ന ജോ​ലി​ക​ൾ തു​ട​രു​ക​യാ​ണ്.

14 കോ​ടി രൂ​പ​യോ​ളം ചെ​ല​വി​ട്ടാ​ണ് തീ​രം ന​വീ​ക​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡ് മു​ത​ൽ സു​നാ​മി പാ​ർ​ക്കി​നു സ​മീ​പം​വ​രെ 370 മീ​റ്റ​റാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. മു​ൻ​പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ പ​ടി​ക​ളും റാ​മ്പും നി​ർ​മി​ക്കും.

ക​ട​ലേ​റ്റ​ത്തി​ലാ​ണ് ശം​ഖും​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന പ​ടി​ക​ൾ ത​ക​ർ​ന്ന​ത്. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി പോ​ലെ ആ​റു പ​ടി​ക​ളാ​ണ് നി​ർ​മി​ക്കു​ക. ഇ​തി​നു താ​ഴെ ക​ല്ലു​ക​ളി​ട്ട് തി​ര​യ​ടി ത​ട​യാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക്കും. ക​ട​ലേ​റ്റ​മു​ണ്ടാ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ പ​ടി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് ക​ല്ലി​ടു​ന്ന​ത്.

അ​ല്ലാ​ത്ത സ​മ​യ​ത്ത് തീ​ര​ത്ത് മ​ണ്ണ​ടി​യു​മെ​ന്നും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നേ​വി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​യോ​ബാ​ഗു​ക​ളു​പ​യോ​ഗി​ച്ചാ​വും തീ​രം ശ​ക്തി​പ്പെ​ടു​ത്തു​ക.

Latest News

Corehub Up